ഇന്ത്യയുടെ തെറുപ്പ് ബീഡിക്ക് അമേരിക്കയില്‍ നിരോധനം

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
ഇന്ത്യന്‍ തെറുപ്പ്‌ ബീഡിക്ക്‌ അമേരിക്കയില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനാണ് നിരോധനം കൊണ്ടു വന്നിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു‌.

ഇല ഒരു പ്രത്യേക രീതിയില്‍ വെട്ടിയെടുത്ത ശേഷം ചുക്ക നിറച്ച്‌ നൂലിന്‌ കെട്ടിയെടുക്കുന്ന ബീഡിയില്‍ നിക്കോട്ടിന്‍ കൂടുതലാണെന്നാണ്‌ കണ്ടെത്തല്‍. ജാഷ്‌ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന സൂത്ര റെഡ്‌ ഉള്‍പ്പെടെയുള്ള നാലു തരം ബീഡികള്‍ക്കാണത്രെ നിരോധനം.

ചില സര്‍വേ നല്‍കിയിട്ടുള്ള കണക്കുകള്‍ പ്രകാരം രണ്ടു ശതമാനം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും 1.7 ശതമാനം മിഡില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അമേരിക്കയില്‍ ബീഡി വലിക്കുന്നണ്ടത്രെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :