വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലക്നോ| WEBDUNIA|
ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ ക്ലാസില്‍ തന്നെ പഠിക്കുന്ന കുറ്റാരോപിതര്‍ സംഭവത്തിനു ശേഷം ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി സഹപാഠികളായ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നതായി തെളിഞ്ഞു.

പെണ്‍കുട്ടി താമസിക്കുന്ന ഹില്‍‌വാരി ഗ്രാമത്തിലെ ആളുകള്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തി. എന്നാല്‍, കുറ്റക്കാരെന്ന് കരുതുന്ന ആണ്‍‌കുട്ടികളെ കാണാനില്ല എന്നാണ് പൊലീസ് നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :