വാതുവയ്പ്‌ തടയുന്നതിനുള്ള നിയമം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വാതുവയ്പ്‌ തടയുന്നതിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ കൊണ്ടുവരും. പുതിയ നിയമം കൊണ്ടുവരുന്നതിന്‌ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന്‌ അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്.

കായികം സംസ്ഥാന വിഷയമാണെങ്കിലും കായിക രംഗത്തെ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരുന്നതില്‍ തടസങ്ങളില്ലെന്നാണ്‌ അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്.

ഐപിഎല്ലില്‍ വാതുവയ്പും ഒത്തുകളിയും വ്യാപകമായത്തിനെ തുടര്‍ന്നാണ് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പുതിയ വകുപ്പ്‌ കൊണ്ടുവരുവാന്‍ ഒരുങ്ങുന്നത്‌.

പാരിതോഷികങ്ങള്‍ നല്‍കി കളിക്കാരെ സ്വാധീനിക്കുന്നതു കുറ്റകരമാക്കുന്നതിനും
പുതിയ നിയമത്തില്‍ കളികള്‍ക്ക്‌ മുന്‍പുള്ള വാതുവയ്പും തല്‍സമയ വാതുവയ്പും തടയുന്നത്തിനും കളികളെ കുറിച്ചും കളിക്കാരെ കുറിച്ചുമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതു തടയുന്നതിനുമുള്ള വ്യവസ്ഥകളാണുണ്ടാവുക.

കായിക രംഗത്തെ വാതുവയ്പ്‌ ജാമ്യമില്ലാ കുറ്റമാക്കാനും ഏഴു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന തരത്തിലായിരിക്കും നിയമം കൊണ്ടുവരുക‌. കായികമന്ത്രി ജിതേന്ദ്ര സിങ്‌, നിയമമന്ത്രി കപില്‍ സിബലുമായി പുതിയ നിയമത്തെ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :