മലാല യൂസഫ്സായിയുടെ സമാധാന സന്ദേശ ഫുട്ബോള്‍ മത്സരം

ലണ്ടന്‍ | WEBDUNIA|
PRO
ലോകസമാധാനത്തിന്റെ സന്ദേശവുമായി ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ മലാല. താലിബാന്‍ ആക്രമണത്തിനിരയായ പാക്കിസ്ഥാന്‍ പെണ്‍കുട്ടി യൂസഫ്സായിയാണ് സമാധാ‍ന സന്ദേശ ഫുട്ബോള്‍ മത്സരവുമായി എത്തുന്നത്‌.

പാക്കിസ്ഥാനും യുഎഇയും തമ്മിലുള്ള പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം ലോകസമാധാനദിനമായ സെപ്റ്റംബര്‍ 21നു ദുബായില്‍ നടക്കും.

പാക്ക്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സഹായനിധിയായ മലാല ഫണ്ടിന്റെ കാര്യദര്‍ശികളിലൊരാളും ബ്രിട്ടനില്‍ ജനിച്ച പാക്ക്‌ ഫുട്ബോളറുമായ കാഷിഫ്‌ സിദ്ദിഖിയുടെ നേതൃത്വത്തിലാണ്‌ ഒരുക്കങ്ങള്‍ നടക്കുന്നത്‌.

മത്സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ സഹായനിധിയാ‍യ മലാല ഫണ്ടിലേക്ക് തന്നെയാവും പോകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :