വസുന്ധര രാജെ സിന്ധ്യ രാജിവച്ചു

ജയ്പൂര്‍| WEBDUNIA|
PRO
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനം തിങ്കളാഴ്ച രാജിവച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സ്പീക്കര്‍ ദീപേന്ദ്ര സിംഗ് ശേഖാവതിനാണ് രാജിക്കത്ത് നല്‍കിയത്.

ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ സമ്മര്‍ദ്ദം മൂലം വസുന്ധര ഒക്ടോബര്‍ 23 ന് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍, നിയമസഭാ സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നില്ല.

രാജസ്ഥാനില്‍ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വസുന്ധരയ്ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നാളെ പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗങ്ങള്‍ ജയ്പൂരില്‍ എത്തിയ ശേഷമായിരിക്കും രാജെയ്ക്ക് പകരമുള്ള നേതാവിനെ തെരഞ്ഞെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :