യുവരാജിന് പരുക്ക്: ടെസ്റ്റില്‍ കളിക്കില്ല

ചിറ്റഗോംഗ്| WEBDUNIA|
PRO
ഇടതുകൈക്കുഴക്കേറ്റ പരുക്കിനെ തുടര്‍ന്ന് മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്‍മാറി. അതേ സമയം രണ്ടാം ദിനം ഷഹദത്ത് ഹുസൈന്‍റെ പന്ത് മുഖത്ത് കൊണ്ട് താടിയെല്ലിന് പരുക്കേറ്റ രാഹുല്‍ ദ്രാവിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദ്രാവിഡിന്‍റെ താടിയെല്ലിന് പൊട്ടലുണ്ടെന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി പേസ് ബൌളര്‍ ശ്രീശാന്ത്, മധ്യനിര ബാറ്റ്സ്മാന്‍ വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ രണ്ടാം ടെസ്റ്റിന് മുന്‍പു തന്നെ പരുക്കുമൂലം പിന്‍മാറിയിരുന്നു.

അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ ഈ മാസം 28നാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :