ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്ന് ടാക് റേഡിയൊ റിപ്പോര്‍ട്ട് ചെയ്തു. രാജി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൌളര്‍ കോറി വാന്‍ സീലിനെ ആര്‍തറിനു പകരം താല്‍ക്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ വാന്‍ സില്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ടീം സെലക്ഷനെചൊല്ലി ആര്‍തറും സ്മിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നിരുന്നു. ആര്‍തറുടെ സഹായിയായിരുന്ന വിന്‍സെന്‍റ് ബേണ്‍സും രാജി നല്‍കിയിട്ടുണ്ട്.
ഇന്നലെ ക്രിക്കറ്റ് സൌത്താഫ്രിക്ക മേധാവി ജെറാള്‍ഡ് മെജോളയെ സന്ദര്‍ശിച്ചതിനുശേഷമാണ് ആര്‍തര്‍ രാജി സമര്‍പ്പിച്ചതെന്നാണ് സൂചന. ദിംഗ്ലണ്ടിനെതിരായ എകദിന പരമ്പര നഷ്ടമാക്കിയ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റിലെ ജയത്തൊടെ ടെസ്റ്റ് പരമ്പരയില്‍ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു.