പ്രഭാ റാവു രാജസ്ഥാന്‍ ഗവര്‍ണര്‍

ജയ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (13:02 IST)
രാ‍ജസ്ഥാന്‍ ഗവര്‍ണറായി പ്രഭാ റാവു തിങ്കളാഴ്ച അധികാരമേറ്റു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് ഭല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

1999 ല്‍ വാര്‍ദ്ധ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച പ്രഭാ റാവു പതിമൂന്നാം ലോക്സഭയില്‍ അംഗമായിരുന്നു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായും പ്രഭ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി മഹാവീര്‍ സിംഗ് ഖണ്ഡേല നിയമസഭാ സ്പീക്കര്‍ ദീപേന്ദ്ര സിംഗ് ശേഖാവത് തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :