ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ബുധന്‍, 25 മാര്‍ച്ച് 2015 (11:30 IST)
കടുവയ്ക്ക് പൂര്‍ണസംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍
കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗ്ഗരേഖ. കടുവകള്‍ ജനവാസകേന്ദ്രത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുകയാണെങ്കില്‍ അതിന് അനുമതി നല്കണമെന്നാണ് മാര്‍ഗ്ഗരേഖയിലെ പുതിയ നിര്‍ദ്ദേശം. വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്ന കടുവയെ കൊല്ലരുതെന്നും പകരം വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം ഉടന്‍ എത്തിക്കുകയാന് വേണ്ടതെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.
ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ പ്രതിഷേധവും അക്രമവും തടയുന്നതിനു വേണ്ടിയാണ് ഇത്. കടുവ ഇറങ്ങുന്ന ജനവാസ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്‌ടറോ, മജിസ്‌ട്രേറ്റോ നേരിട്ട് എത്തി നിരീക്ഷണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
പെരിയാര്‍, പറമ്പക്കുളം കടുവ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും പ്രവര്‍ത്തന മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
പശു, ആട് എന്നിവയടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടു പോകുന്നതും വനഭൂമി കയ്യേറുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് മാര്‍ഗ്ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. കടുവ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് അവരുടെ സഹകരണം ഉറപ്പുവരുത്തണമെന്നും കടുവ പിടിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് മതിയായ നഷ്‌ടപരിഹാരം ഉടന്‍ നല്‍കണമെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.
വനങ്ങളില്‍ നിന്ന് സ്ഥിരമായി കടുവ ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെങ്കില്‍ ക്യാമറ വെച്ച് അത് നിരീക്ഷണമെന്നും നിര്‍ദ്ദേശമുണ്ട്. അതത് ദിവസത്തെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റ!ര്‍ ചെയ്യണം. കടുവയെ വിഷം നല്‍കി കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. വനം വകുപ്പ് ഗാര്‍ഡുമാരാണ് കടുവകളുടെ നീക്കം നിരീക്ഷിക്കേണ്ടത്. പെരിയാര്‍, പറമ്പക്കുളം കടുവ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും പ്രവര്‍ത്തന മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.