ഖനി ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (12:55 IST)
ഖനി, ധാതു ബില്‍ പാസാക്കി. 117 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 1957ലെ ചട്ടം ഭേദഗതി ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്.

വോട്ടെടുപ്പിലൂടെ ബില്‍ ഇന്നലെ തന്നെ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ബില്‍ ഇന്ന് പാസാക്കാനായില്ലെങ്കില്‍ സഭാസമ്മേളനം നീട്ടുമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

അതേസമയം, ലോക്സഭ പാസാക്കിയ ഖനി - ധാതു ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം കഴിഞ്ഞദിവസം നടന്നിരുന്നില്ല. വ്യാഴാഴ്ച ബില്‍ പാസാക്കാനായി പരിഗണിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സഭ പലവട്ടം നിര്‍ത്തി വെയ്ക്കുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ വിള്ളലാണ് സര്‍ക്കാരിന് ഇന്ന് അനുകൂലമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :