ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 21 മാര്‍ച്ച് 2015 (10:45 IST)
നിലപാട് ആവര്‍ത്തിച്ച് വീണ്ടും വി എസ്. ഡല്‍ഹിയില്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വി എസ്.
ആലപ്പുഴ സമ്മേളനത്തിന്റെ വേദിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയത് തന്നെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചാണെന്നും വി എസ് കാരാട്ടിനെ അറിയിച്ചു. തനിക്കെതിരായി അവതരിപ്പിച്ച പ്രമേയം റദ്ദാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യം അതേപടി ഇപ്പോഴും നിലനില്‍ക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം സംഘടനവിരുദ്ധമാണെന്നും വി എസ് പറഞ്ഞു. തന്റെ അഭിപ്രായം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും വി എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു.
അതേസമയം, പാര്‍ട്ടിയുമായി സഹകരിച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് കാരാട്ട് വി എസിനോട് അഭ്യര്‍ത്ഥിച്ചു.