വരുന്നു ഇ- ബോംബുകള്‍; നിര്‍മിക്കുന്നത് ഇന്ത്യന്‍ സൈന്യം
ഹൈദരാബാദ്|
WEBDUNIA|
PRO
PRO
ഇനി യുദ്ധം നടക്കുക സൈബര്‍ ലോകം വഴിയാകും. ഇതിനു വഴിമരുന്നിടുന്നതാകട്ടെ ഇന്ത്യന്‍ സൈന്യവും. അതെ ഇ -ബോംബുകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം. ഇലക്ടോ മാഗ്നറ്റിക് ഷോക്കിംഗ് തരംഗങ്ങള്‍ പുറത്തുവിട്ട് ശത്രുവിന്റെ ആശയവിനിമയ ശൃംഖലയെയും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള ഇ -ബോംബുകള്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഹൈദരാബദ് ഇമാറത്തിലുള്ള ലാബിലാണ് രൂപം കൊള്ളുന്നത്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായും ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ -ബോംബുകള്‍ ഉപയോഗക്ഷമമാവും. അതീവ കൃത്യതയുള്ള സ്മാര്‍ട് ബോംബുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഇലക്ട്രോ കാന്തിക പ്രഭാവം ഉപയോഗിച്ച് ചെറിയ ഇടവേളയിലേക്കുള്ള അതിശക്തമായ ഇലക്ട്രോ കാന്തിക ഊര്‍ജം സൃഷ്ടിക്കുകയും അതുവഴി ശത്രുവിന്റെ ആയുധങ്ങളെ പ്രവര്‍ത്തനരഹിതമാക്കുകയാണ് ഇ -ബോംബുകള്‍ ചെയ്യുന്നത്. ശത്രുവിന്റെ കമാന്റ്, കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഇതിനാവും. ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെയും ആശയവിനിമയ സംവിധാനങ്ങളെയുമാണ് ഇത് ബാധിക്കുക. ശത്രുവിന്റെ റഡാറുകള്‍, കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിങ്, വിവരശേഖരണ സെന്‍സറുകള്‍, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവയെ ഇത് പ്രവര്‍ത്തനരഹിതമാക്കും.
ശത്രുവിന്റെ മൊബൈല്‍ ടാര്‍ഗറ്റുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ആശയവിനിമയ ശൃംഖലകളോടെയുള്ള നാവിക സേനാ കപ്പലുകള്‍ തുടങ്ങിയവയും സൈനിക താവളത്തിലെ കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക് സിസ്റ്റങ്ങള്‍ പോലും തകരാറിലാക്കാന്‍ ഇതിനു കഴിയും. ജിപിഎസ് സംവിധാനത്തോടു കൂടിയ ഇ -ബോംബുകള്‍ യുദ്ധ വിമാനങ്ങളിലും ക്രൂയിസ് മിസൈലുകളിലും ഉപയോഗിക്കാം.
100 കിലോ മീറ്റര്‍ അകലെയുള്ള ശത്രുതാവളങ്ങള്‍ അതീവ കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുള്ള പുതുതലമുറ സ്മാര്‍ട്ട് ബോംബുകളുടെ നിര്‍മാണവും ഇവിടെ നടക്കുന്നുണ്ട്. വിദൂരതയിലുള്ള ശത്രു കേന്ദ്രങ്ങള്‍ അളന്നുമുറിച്ച കൃത്യതയോടെ ആക്രമിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളാണ് സ്മാര്‍ട്ട് ബോംബുകളുടെ കരുത്ത്.