കവര്‍ച്ചാ ശ്രമത്തിനിടെ, ദേശീയ തലത്തില്‍ കളിക്കുന്ന വനിതാ ബാസ്കറ്റ്ബോള്‍ താരത്തെ ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമികള്‍ ട്രാക്കിലേക്ക് തള്ളിയിട്ടു. തിങ്കളാഴ്ച രാത്രി നടന്ന അക്രമ സംഭവത്തില്‍ സോനു സിംഗ് എന്ന കായിക താരത്തിന്റെ ഇടതു കാല് മുറിച്ചുമാറ്റി.
യുപിയിലെ ബറേലിയില്‍ വച്ചാണ് സംഭവം നടന്നത്. സോനുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ മൂന്നംഗ സംഘം ശ്രമിക്കുകയായിരുന്നു. അക്രമികളുടെ ശ്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ സോനുവിനെ ട്രെയിനിനു പുറത്തേക്ക് തള്ളിയിട്ടു. പദ്മാവത് എക്സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സോനു.
അവധ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ് സോനു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.