സൌമ്യയുടെ മരണം ഏല്‍പ്പിച്ച ആഘാതം മറവിയിലാകും മുമ്പേ ട്രെയിനുകളില്‍ വീണ്ടും പീഡന പര്‍വങ്ങള്‍ അരങ്ങേറുന്നു. രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വന്ന യുവതിയെ ഒരു സൈനികന്‍ അപമാനിക്കാന്‍ ശ്രമിച്ചതാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ബുധനാഴ്ച രാവിലെ യുവതി ടോയ്‌ലറ്റില്‍ പോയി മടങ്ങുമ്പോഴാണ് സൈനികന്‍ അപമാനിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതി അനുസരിച്ച് ഷൊര്‍ണൂര്‍ റയില്‍വെ പൊലീസ് കൊല്ലം കുണ്ടറ കുഴിമതികാട് മേലൂട് വീട്ടില്‍ ഉദയ കുമാര്‍ (35) എന്ന സൈനികനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കശ്മീരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴാണ് ആലപ്പുഴ സ്വദേശിനിയായ യുവതി റയില്‍വെ പൊലീസിന് പരാതി നല്‍കിയത്. പൊലീസ് അറസ്റ്റ് ചെയ്ത സൈനികനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.