ട്രെയിനുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവദിച്ച സൌജന്യ യാത്ര താല്‍ക്കാലികമായി നിര്‍ത്തലാക്കി. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ തീരുമാനം താല്‍ക്കാലികമായി തടഞ്ഞത്.
കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലാണ് സൌജന്യ യാത്ര നിര്‍ത്തലാക്കിയത്. തെരഞ്ഞെടുപ്പ് തീരുംവരെ ഇത് നടപ്പാക്കരുത് എന്നാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കോളജ് തലം വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൌജന്യ സീസണ്‍ ടിക്കറ്റ് നല്‍കുമെന്ന റെയില്‍വേ മന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.
റെയില്‍വെ ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് എട്ടിനായിരുന്നു ഈ തീരുമാനം.