ലോക്‍സഭ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

റാഞ്ചി | WEBDUNIA|
PRO
PRO
ലോക്‌സഭ സ്ഥാനാര്‍ഥികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇ-നോമിനേഷന്‍ സംവിധാനം. അച്ചടിച്ച നാമനിര്‍ദ്ദേശപത്രികയ്ക്ക് ഒപ്പം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പേര് നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മ അറിയിച്ചു.

ഓണ്‍ലൈനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. മത്സരാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം , വിദ്യാഭ്യാസയോഗ്യതകള്‍, സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ച് തെറ്റായരീതിയില്‍ പ്രചാരണം നടത്തുന്നത് ഒഴിവാക്കാന്‍ ഇതോടെ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നത്.

തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരെ വിവരമറിയിക്കാനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ' സിറ്റിസണ്‍ റിപ്പോര്‍ട്ടിംഗ്' ആപ്പും നാഷണല്‍ ഇലക്ഷന്‍ വാച്ച് പുറത്തിറക്കി.

വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കുന്നത് പോലുള്ള സംഭവങ്ങള്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പ് നീരിക്ഷകരെ അറിയിക്കാന്‍ ഈ ആപ്പ് വഴി സാധ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :