ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജി വെച്ചു
ഡെറാഡൂണ്‍|
WEBDUNIA|
PTI
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് ബഹുഗുണ രാജിവച്ചു. ദുരന്തനിവാരണത്തിനായി മെച്ചപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല എന്ന ആരോപണം ഉയര്‍ന്നിതിനെ തുടര്‍ന്ന് സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമര്‍പ്പിക്കാന്‍ ബഹഗുണയ്ക്ക് കോണ്‍ഗ്രസില്‍ നിന്നു നിര്‍ദേശം ലഭിച്ചു.
കേന്ദ്രമന്ത്രി ഹരിഷ് റാവത്തിന്റെ പാര്‍ട്ടിതല സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ബഹുഗുണയുടെ രാജി. ഹരിഷ് റാവ ത്തിന് ഉത്തരാഖണ്ഡ് സംസ്ഥാന മന്ത്രിസഭയിലെ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് ബഹുഗുണയുടെ രാജി ആവശ്യപ്പെട്ടെതെന്നു കരുതുന്നു
2012 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് അറുപത്തിയാറുകാരനായ ബഹുഗുണ. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണു ലഭിച്ചതെങ്കിലും ഘടകകക്ഷികളിലെ അടക്കം എം.എല്‍.എമാരുടെ പിന്തുണ കൊണ്ടു മന്ത്രിസഭ രൂപീകരിക്കാന്‍ ബഹുഗുണയ്ക്കായി.
ബഹുഗുണയുടെ മകന്‍ സാകേത് 2012 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നുവെങ്കിലും പിതാവിനെതിരെ ഉണ്ടായിരുന്ന പ്രതികൂലവികാരം തോല്‍വിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.