ലോക്പാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക്, ഹസാരെ സംഘം നിരാഹാരത്തിന്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ലോക്പാല്‍ ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടു. പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള കെ എന്‍ ബാലഗോപാലും അംഗമാണ്. സെലക്ട് കമ്മിറ്റിക്ക് വിടാനായി മന്ത്രി വി നാരായണസ്വാമി അവതരിപ്പിച്ച പ്രമേയം രാജ്യസഭ പാസാക്കുകയായിരുന്നു.
അതേസമയം, ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ സംഘം വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുകയാണ്. അനിശ്ചിതകാല നിരാഹാരസമരം ജൂലൈ 25ന് ആരംഭിക്കും.
എന്നാല്‍ അണ്ണാ ഹസാരെ നിരാഹാരം കിടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളിലും മറ്റും മാത്രമായിരിക്കും അദ്ദേഹം പങ്കെടുക്കുക.