ഡീസലിനും തോന്നിയ വില വരും, ജനം വലയും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡീസലിന്‍റെ വില നിയന്ത്രണം എടുത്തു കളയാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് തത്വത്തില്‍ ധാരണയായതായി കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ രാജ്യസഭയെ അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പാചകവാതകത്തിന്‍റെ വില നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മീണ പറഞ്ഞു.

പെട്രോളിന്‍റെ വില നിയന്ത്രണാധികാരം 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :