സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപ ഉയര്‍ന്ന് 22,880 രൂപയായി. ഇതോടെ സ്വര്‍ണം ഗ്രാമിന് പത്തു രൂപ കൂടി 2,860 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 6.10 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1,398.90 ഡോളറായി.
അതെ സമയം രൂപ വീണ്ടും തകര്‍ച്ചയിലായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയൂടെ മൂല്യം 64.30 ആയി. മാസാവസാനം ആയതിനാല്‍ ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണം. ഓഹരി വിപണിയിലെ വിദേശ വില്‍പനയും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമാണ്.
ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 303.40 പോയന്റ് താഴ്ന്ന് 18,254.73ലും നിഫ്റ്റി 83.75 പോയന്റിന്റെ നഷ്ടവുമായി 5,392.75ലുമാണ്. രൂപ വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതാണ് ഓഹരി വിപണിക്കും തിരിച്ചടിയായത്.