രൂപയ്ക്ക് നേരിയ ഇടിവ്

മുംബൈ| WEBDUNIA|
PRO
PRO
രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. ഡോളറുമായുള്ള വിനിമയത്തില്‍ 67.37 എന്ന നിലയിലാണ്. 75 പൈസയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ട് 66 രൂപ 53 പൈസയിലെത്തിയിരുന്നു.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കുമെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം രൂപയേ തിരിച്ച് കൊണ്ടുവരുകയായിരുന്നു. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ മൂല്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്.

രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനായി ജനങ്ങളില്‍ നിന്നും സ്വര്‍ണം ശേഖരിക്കാന്‍ ആര്‍ബി‌ഐ ഒരുങ്ങുകയാണ്. സ്വര്‍ണ ലഭ്യത കൂടിയാല്‍ ഇറക്കുമതി നിയന്ത്രിക്കാമെന്നതുകൊണ്ടാണ് ആര്‍ബി‌ഐ ഈ പുതിയ നടപടിക്ക് ഒരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകള്‍ വഴി സ്വര്‍ണം ശേഖരിക്കാനാണ് ആര്‍ബി‌ഐയുടെ പദ്ധതി.

രൂപയെ രക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. പ്രത്യേക ബാങ്ക് വഴിയാകും റിസര്‍വ്വ് ബാങ്ക് എണ്ണക്കമ്പനികളുമായുള്ള ഡോളര്‍ ഇടപാട് നടത്തുക. ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ എണ്ണകമ്പനികളുമായി പ്രതിമാസം 850 കോടിയുടെ ഡോളര്‍ ഇടപാടാണ് നടത്തുന്നത്.

ഈ എണ്ണകമ്പനികള്‍ പ്രതിമാസം 750 കോടി ടണ്‍ എണ്ണയാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുമെന്ന വാര്‍ത്ത ബുധനാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68.83 ആയി താഴ്ന്നതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് അടിയന്തിര നടപടികള്‍ എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :