ലക്ഷം തവണ രാമനാമം എഴുതിയാല്‍ ലോണടയ്ക്കാം!

വാരണാസി| WEBDUNIA|
PRO
വാരണാസിയിലെ രാം രമാപതി ബാങ്കില്‍ ലോണ്‍ തിരിച്ചടയ്ക്കണമെങ്കില്‍ 1.25 ലക്ഷം തവണ രാമനാമം എഴുതിയാല്‍ മതി! തമാശയാണെന്ന് കരുതേണ്ട കാര്യമല്ല ഇത്. ഈ ബാങ്കില്‍ ലോണ്‍ കൊടുക്കുന്നത് ദൈവത്തിന്റെ പേരാണ് പണമല്ല എന്ന് മാത്രം!

എണ്‍പത് വര്‍ഷം മുമ്പാണ് രമാപതി ബാങ്ക് നിലവില്‍ വന്നത്. വാരണാസിയിലെത്തുന്ന ഭക്തര്‍ക്ക് ആര്‍ക്ക് വേണ്ടമെങ്കിലും ഇവിടെ അംഗമാവുകയും ഇഷ്ടകാര്യ സാധ്യത്തിനായി ദൈവനാമം ലോണെടുക്കുകയും ചെയ്യാം.

രാം രമാ‍പതി ബാങ്കില്‍ ഒരു അക്കൌണ്ട് എടുക്കുന്നത് വളരെ എളുപ്പമാണ്. അഭീഷ്ട സിദ്ധിക്കായി ഇവിടെയെത്തുന്നവര്‍ ബാങ്കിലെത്തി കാര്യം പറഞ്ഞാല്‍ മതി. ഒരു ബണ്ടില്‍ പേപ്പറും ഒരു പേനയും ലഭിക്കും. ഇതില്‍ 1.25 ലക്ഷം തവണ രാമനാമം എഴുതി തിരിച്ചേല്‍പ്പിക്കണം. ഈ പേപ്പര്‍ ബാങ്കില്‍ പ്രത്യേക അറയില്‍ സൂ‍ക്ഷിക്കും.

ഇതുകൊണ്ട് കാര്യം കഴിഞ്ഞില്ല. അക്കൌണ്ട് എടുത്ത ആളിന്റെ അഭീഷ്ടം സാധിക്കുന്നതിനായി ബാങ്ക് സ്വന്തം ചെലവില്‍ പൂജകളും ചടങ്ങുകളും മറ്റും നടത്തും. ഇന്ത്യയിലും വിദേശത്തുമായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇവിടെ അക്കൌണ്ട് ഉള്ളത്. എല്ലാവരും സ്വന്തം അക്കൌണ്ടില്‍ സംതൃപ്തരും.

എന്നാല്‍, ബാങ്കില്‍ നിന്ന് ലോണെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും. എട്ട് മാസവും പത്ത് ദിവസവുമാണ് ദൈവനാമം എഴുതിയ പേപ്പര്‍ തികെ ഏല്‍പ്പിക്കേണ്ട സമയ പരിധി. കുളിച്ച് ശരീരശുദ്ധി നടത്തിയ ശേഷം മാത്രമേ രാമനാമം എഴുതാവൂ. എഴുതുന്ന കാലയളവില്‍ മാംസാഹാരം, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുരുത്തത് തുടങ്ങിയ നിബന്ധനകളാണ് പാലിക്കേണ്ടി വരിക.

എണ്‍പത്തിനാല് വര്‍ഷം മുമ്പാണ് ദാസ് ചന്നു ലാല്‍ എന്നയാള്‍ ഈ വിചിത്രമായ ബാങ്ക് ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ കൊച്ചുമകന്‍ സുമിത് മെഹ്രോത്രയാണ് ഇപ്പോഴത്തെ നടത്തിപ്പുകാരന്‍. ബാങ്കിന്റെ നടത്തിപ്പിന് ഇടപാടുകാരില്‍ നിന്ന് ഒരു രൂപ പോലും വാങ്ങാറില്ല എന്നും കുടുംബാംഗങ്ങളാണ് സ്വന്തം വരുമാനത്തില്‍ നിന്ന് ബാങ്ക് നടത്തിക്കൊണ്ടു പോവുന്നത് എന്നും ഇദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :