ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് പേരായി

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 22 മാര്‍ച്ച് 2011 (19:23 IST)
ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് ഒടുവില്‍ പേരായി. (രൂപയുടെ ഹിന്ദി) എന്നാണ് കാര്‍ഡിന്റെ പേര്. കാര്‍ഡിന്റെ ലോഗോയുടെ കാര്യത്തിലും അന്തിമതീരുമാനമായിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ ബോര്‍ഡ് യോഗത്തിലാണ് പേരിന് അന്തിമരൂപം നല്‍കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ഒരുക്കുന്നത്.

കാര്‍ഡിന്റെയും പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിന്റെയും ഘടനയും രൂപകല്‍പനയും സോഫ്റ്റ്‌വേറും വികസിപ്പിക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

'റുപിയ'യുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്നും ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :