മുംബൈ|
WEBDUNIA|
Last Modified ശനി, 19 മാര്‍ച്ച് 2011 (17:33 IST)
PRO
PRO
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ആയി തെരഞ്ഞെടുത്തു. ബാങ്ക് ഓഫ് അമേരിക്കയുടെ പതിനാലാമത്തെ ഡയറക്ടറായാണ് അമ്പത്തിമൂന്നുകാരനായ മുകേഷ് ചുമതലയേല്‍ക്കുക.
അമേരിക്കയ്ക്ക് പുറത്തുനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളാണ് മുകേഷ്. ആഗോള ബാങ്കായി മാറുക എന്ന ലക്‍ഷ്യത്തോടെയാണ് ബാങ്ക് ഓഫ് അമേരിക്ക മുകേഷിനെ ബോര്‍ഡിലെടുത്തിരിക്കുന്നത്.
വ്യവസായ രംഗത്ത് മുകേഷിനുള്ള വര്‍ഷങ്ങളുടെ പരിചയസമ്പത്ത് മുതല്‍ക്കൂട്ടാവുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ മോനിഹാന്‍ അഭിപ്രായപ്പെട്ടു.