റോനു ചുഴലിക്കാറ്റ്: ആന്ധ്ര തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം; ശ്രീലങ്കയിലും വന്‍ നാശനഷടം; 18 മരണം

ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ശക്തമായ മഴ തുടരുന്ന തീരദേശമടക്കമുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന നിഗ

ആന്ധ്ര| rahul balan| Last Updated: വെള്ളി, 20 മെയ് 2016 (13:47 IST)
ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ശക്തമായ മഴ തുടരുന്ന തീരദേശമടക്കമുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും ചുഴലിക്കാറ്റിന്
സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബുധനാഴ്ച മുതല്‍ കനത്ത മഴയില്‍ വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമായി തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റിന്റെ ശക്തിപ്രാപിക്കുമെന്നും ആന്ധ്രപ്രദേശിലെ റായല്‍സീമയിലും തെലങ്കാനയിലും മഴ ശക്തമായി തുടരുമെന്നുമാണ് വിശാഖപട്ടണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ( വിശാഖപട്ടണം സൈക്ലോണ്‍ വാണിങ് സെന്റര്‍) നിരീക്ഷണം. തീരത്ത് 90-100 കി മി ആയിരിക്കും കാറ്റിന്റെ വേഗം. മത്സ്യബന്ധനബോട്ടുകള്‍ കടലില്‍ ഇറക്കരുതെന്ന് നിര്‍ദേശമുണ്ട്.

നെല്ലൂര്‍, പ്രകാശം, കൃഷ്ണ, കിഴക്കന്‍ ഗോദാവരി തുടങ്ങിയ ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ദുരന്തബാധിത പ്രദേശത്ത്
രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശ്രീലങ്കയിലും വലിയ നാശനഷ്ടങ്ങളാണ് റോനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായത്. ഇന്നലവരെ ഉരുള്‍പൊട്ടലിലും മറ്റുമായി 18 പേരാണ് മരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :