ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:32 IST)
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ദുര്‍ബലമാക്കി കൊണ്ട് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാന്‍ തയ്യാറായി അശോഭ ചുഴലിക്കാറ്റ് വരുന്നു. രണ്ടു ദിവസം മുന്‍പ് അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കര്‍ണാടക, ഗുജറാത്ത് തീരങ്ങളില്‍ നാശം വിതയ്‌ക്കുമെന്നാണ് രിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മുംബൈയില്‍നിന്ന് 590 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് അറബിക്കടലിലാണ് തിങ്കളാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തിപ്പെട്ടത്. 36 മണിക്കൂറിനുള്ളില്‍ ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുമെന്നും അതിമാരക വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റായി രൂപന്തരപ്പെട്ട് ഒമാനിലെലെത്തുമെന്നുമാണ് പ്രവചനം.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കര്‍ണാടക, ഗുജറാത്ത്, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര മേഖലകളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഈമാസം പതിമ്മൂന്നോടുകൂടി മാത്രമേ ദുര്‍ബലമാകാനിടയുള്ളൂ. കാലവര്‍ഷവും അതിനുശേഷം മാത്രമേ ശക്തി പ്രാപിക്കാനിടയുള്ളൂ. എന്നാല്‍ ഴലിക്കാറ്റ് തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ദിശമാറ്റുന്ന് കാലവര്‍ഷത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.