'ചപല' യെമനില്‍; മൂന്ന് മരണം, പരുക്ക് നൂറിലധികം, വിടുകള്‍ തരിപ്പണം

ചപല ചുഴലിക്കാറ്റ് , യെമനില്‍ കാറ്റ് , കനത്ത മഴയും കാറ്റും
സന| jibin| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2015 (11:30 IST)
യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയടിച്ച ചപല ചുഴലിക്കാറ്റില്‍ വ്യാപകനാശം. മൂന്ന് പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്കു പരുക്കേറ്റു. നൂറിലേറെ വീടുകള്‍ തകര്‍ന്നു. കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതിനെ തുടര്‍ന്ന് ഒമ്പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

യെമന്റെ തീരപ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചപല ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. ഇവിടെ കനത്ത മഴ തുടരുകയാണ്. യെമനിലെ തുറമുഖ നഗരമായ മുകല്ലയ്ക്ക് സമീപം ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 195 കിമീ മുതല്‍ 240 കിമീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരനഗരമായ മുക്കല്ലയിലായിരിക്കും ചുഴലിക്കാറ്റ് ഏറെ നാശം വിതയ്‌ക്കുക എന്നാണ് പ്രവചനം. ചപലയുടെ ദിശ പടിഞ്ഞാറേക്ക് നീങ്ങിയെങ്കിലും ഒമാനിലെ ദോഫാര്‍, അല്‍വുസ്ത മേഖലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ദോഫാര്‍, തഖ, റായ്‌സത്, മിര്‍ബാദ്, ഔഖാദ്, അല്‍ സാദ, തുംറൈത് മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപ്പപ്പെട്ട ചപാല ചുഴലിക്കാറ്റ് അത്യന്തം വിനാശകാരിയാണെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തം നേരിടാനും അപകടങ്ങള്‍ ഒഴിവാക്കാനും നിരവധി സൈനിക യൂണിറ്റുകള്‍ സലാലയിലത്തെി. ഹലാനിയാത്ത് ദ്വീപില്‍ നിന്ന് ഷലീമിലേക്ക്
ഹെലികൊപ്റ്റര്‍ മാര്‍ഗം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
ഇന്നും , നാളെയും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഏറ്റവും പുതിയ സൂചനയനുസരിച്ച് കാറ്റിന്റെ ഗതി പടിഞ്ഞാറ് ഭാഗത്തേക്ക് മാറുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :