എട്ട് വര്‍ഷം കൊണ്ട് പെയ്യേണ്ട മഴ രണ്ടുദിവസം കൊണ്ട് പെയ്യും...! ഒമാനില്‍ പ്രളയമുണ്ടാക്കാനായി 'ചപാല' എത്തുന്നു

മസ്‌ക്കറ്റ്| VISHNU N L| Last Updated: ശനി, 31 ഒക്‌ടോബര്‍ 2015 (14:29 IST)
ഒമാന്‍ ഏറെ ആശങ്കയൊടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ചപാല. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേയ്ക്ക് എത്താന്‍ ഇനി ഏതാനും മണിയ്ക്കൂറുകള്‍ മാത്രം. ശനിയാഴ്ച വകിട്ടോടെ ഒമാനെ കശക്കിയെറിയാന്‍ ചപാല ഒമാന്‍ തീരത്ത് എത്തിച്ചേരും. കൊടുങ്കാറ്റുകളും മണല്‍കാറ്റുകള്‍ ഏറെ കണ്ട് പരിചയിച്ച ഒമാനികള്‍ പോലും ചപാലയെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കാരണം ചപാലയ്ക്ക് ഒമാനെ രണ്ട് ദിവസം കൊണ്ട് വെള്ളത്തില്‍ മുക്കാന്‍ സാധിക്കും.

കാറ്റ് കനത്ത നാശം വിതച്ചാല്‍ ഒമാന്‍ തന്നെ 'മുങ്ങിപ്പോകുമെന്നാണ്' തോന്നുന്നത്. ചപാലയെത്തുടര്‍ന്ന് ഒമാനിലും യെമനിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. എട്ട് വര്‍ഷം കൊണ്ട് ഒമാനിലും യമനിലും പെയ്യേണ്ട മഴ ചപാല രണ്ട് ദിവസം കൊണ്ട് പെയ്യിക്കുമെന്നാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലില്‍ വളരെ അപൂര്‍വ്വമായി രൂപം കൊണ്ട ഉഷ്ണകാല ചുഴലിക്കാറ്റാണ് ചപാല. മണിയ്ക്കൂറില്‍ 175 കിലോമീറ്ററലില്‍ അധികം വേഗതയിലേയ്ക്കാണ് കാറ്റ് വീശുന്നത്.

അതായത് കാറ്റഗറി നാലില്‍ വരുന്ന അപകടകാരിയായ ചുഴലിക്കാറ്റ്. കാറ്റിന്റെ ശക്തി തീരത്തോട് അടുക്കുമ്പോള്‍ കുറഞ്ഞാലും ഒമാനെ മഴ വെറുതെ വിടുമെന്ന് തോന്നുന്നില്ല. സമുദ്രത്തോട് വളരെ അടുത്ത് കിടക്കുന്നതും കനത്ത മഴയും ഒമാനിലെ പല പ്രദേശങ്ങളേയും വെള്ളത്തിനടിയിലാക്കിയേക്കാം. പ്രതിവര്‍ഷം 100 മുതല്‍ 130 വരെ മഴയാണ് ഒമാനിലും യെമനിലും ലഭിയ്ക്കുന്നത്.

എന്നാല്‍ ചപാല എത്തുന്ന രണ്ട് ദിവസത്തിനുള്ളില്‍ 800 മുതല്‍ 830 വരെ സെന്റീമീറ്റര്‍ മഴപെയ്യുമത്രേ...! അതായത് എട്ടിരട്ടി. ഒമാനെ ആകപ്പാടെ പ്രളയത്തിലാക്കാന്‍ പര്യാപ്തമാണ് ഇത്. കോസ്റ്റല്‍ സിറ്റിയായ സലാല, യെമനിലെ തീരപ്രദേശ നഗരങ്ങള്‍ എന്നിവയെ കാറ്റ് കാര്യമായി ബാധിയ്ക്കും. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകുന്നതിനും കാരണമാകും. 4.5 മീറ്റര്‍ നീളമുള്ള തിരമാലകള്‍ വരെ ഉണ്ടായേക്കാം.

ചുഴലിക്കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന പല മേഖലകളില്‍ നിന്നും മലയാളികളടക്കമുള്ളവര്‍ മറ്റിടങ്ങളിലേക്ക് മാറിപ്പോവാന്‍ തുടങ്ങിയതായി പലരും പറഞ്ഞു. 2007 ല്‍ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും നിരവധിപേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :