റെയില്‍ ബജറ്റ്: 40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
റയില്‍‌വെയില്‍ പുതിയതായി 40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റയില്‍‌മന്ത്രി പവന്‍‌കുമാര്‍ ബന്‍സാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 374 പദ്ധതികള്‍ക്ക് മുന്തിയ മുന്‍‌ഗണന നല്‍കുമെന്നും ബജറ്റിലുണ്ട്.

റയില്‍‌വെ ബേസ് കിച്ചണുകള്‍ക്ക് ISO സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കും. 10797 ലെവല്‍‌ക്രോസുകള്‍ ഒഴിവാക്കും.

റയില്‍‌വെയില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബയോ ടോയ്‌ലറ്റുകള്‍ വ്യാപിപ്പിക്കും. സ്റ്റേഷനുകളുടെ സൌകര്യം കൂട്ടും.

യാത്രാക്കൂലിയില്‍ വര്‍ദ്ധനവില്ല. അധിക ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ജനുവരിയില്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചതിനാലാണ് ഈ തീരുമാനം.

രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ അനുഭൂതി കോച്ചുകള്‍ ഉള്‍പ്പെടുത്തും. ആഢംബര സൌകര്യങ്ങളോടുകൂടിയുള്ള കോച്ചുകള്‍ ആയിരിക്കും ഇത്.

ശാരീരിത അവശതകള്‍ ഉള്ളവര്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :