രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് തള്ളാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിംഗ് അടക്കമുള്ളവരുടെ വ്യത്യസ്ത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ജറല്‍ സെക്രട്ടറി അജയ് മാക്കന്‍ അറിയിച്ചു. വിഷയം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം ചോദിച്ചപ്പോഴായിരുന്നു മാക്കന്റെ പ്രതികരണം.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിന് ഇല്ലെന്നും രാഹുലിനെ പ്രധാമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ലെന്നുമായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന. മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയൂം രാഹുല്‍ ഗാന്ധിയും അടങ്ങുന്ന ത്രികോണ നേതൃത്വമായിരിക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി മനീഷ് തിവാരിയും പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :