ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 26 ജൂണ്‍ 2013 (11:25 IST)
PTI
ഉത്തരാഖണ്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി തുമ്മുന്നതും തുപ്പുതും പൊതുജനങ്ങളെ അറിയിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് വക്താവ് രേണുക ചൌധരിയാണ് രംഗത്തെത്തിയത്.
പ്രളയം ഉണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. തിരിച്ച് വന്നതിനുശേഷം വിഐപി എന്ന പദവി ഇല്ലാതെ ഒരു സാധാരണ പൌരനായിട്ടാണ് അദ്ദേഹം ദുരിതബാധിതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദുരിതാശ്വാസം എല്ലായിടത്തും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് രാഹുല്‍ ഉത്താരാഖണ്ടിലെത്തിയതെന്നാണ് രേണുക ചൌധരി പറഞ്ഞത്.
ഇതേ സമയം മോഡി ഉത്തരാഖണ്ടില്‍ എത്തി ഗുജറാത്ത് തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു. മോഡി എത്തിയിട്ടും രാഹുല്‍ എത്താതിരുന്നത് ഏറെ മാധ്യമ ശ്രദ്ധ സൃഷ്ടിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ജന്‍മദിനം ആഘോഷിക്കാന്‍ സ്പെയിനിലായിരുന്നുവെന്നാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചത്.