കെവിന്‍ റൂഡ് വീണ്ടും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബെറ| WEBDUNIA|
PRO
PRO
കെവിന്‍ റൂഡ് വീണ്ടും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. നിലവിലെ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെ പരാജയപ്പെടുത്തിയാണ് റൂഡ് പ്രധാനമന്ത്രിയായത്. കെവിന്‍ റൂഡ് കാന്‍ബറയിലെ ഗവണ്‍മെന്റ് ഹൗസില്‍ ഗവര്‍ണര്‍ ജനറല്‍ ക്വിന്റിന്‍ ബ്രൈസിന് മുമ്പാകെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

56 കാരനായ റൂഡ് അധികാരമേറ്റത് ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെ പരാജയപ്പെടുത്തിയാണ്. ലേബര്‍പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ബുധനാഴ്ച നടന്ന മത്സരത്തില്‍ 45 നെതിരെ 57 വോട്ടുകള്‍ക്കാണ് ഗില്ലാര്‍ഡിനെ റൂഡ് പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയയില്‍ അടുത്ത സപ്തംബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രി റൂഡിനെ ലിബറല്‍ പാര്‍ട്ടി അംഗമായ പ്രതിപക്ഷനേതാവ് ടോണി ആബൊട്ട് അഭിനന്ദിച്ചു.

നേരത്തെ പ്രസ്താവിച്ചതിന്‍ പ്രകാരം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് 52 കാരിയായ ജൂലിയ ഗില്ലാര്‍ഡ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :