ഏറ്റവും വലിയ ഭൂഗര്‍ഭപാതയിലൂടെ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു
ജമ്മു|
WEBDUNIA|
PTI
രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ പാതയായ കാശ്മീര്‍ താഴ്‌വരയിലെ ഖാസിഗുണ്ടിനെയും ജമ്മു മേഖലയിലെ ബനിഹാലിനെയും ബന്ധിപ്പിക്കുന്ന ജമ്മുകാശ്മീരിലെ പിര്‍ പഞ്ചാലിലൂടെ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും കന്നിയാത്ര നടത്തിയത്.11 കിലോമീറ്റര്‍ തുരങ്കമുള്ള ഇത് ഏഷ്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ തുരങ്കമാണ്.
1300 കോടി രൂപ ചെലവഴിച്ചാണ് പിര്‍പഞ്ചാല്‍ തുരങ്കം നിര്‍മ്മിച്ചത്. പുതിയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ 35 കിലോമീറ്ററുളള ദൂരം 18 കിലോമീറ്ററായി കുറയും. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.