രാഹുല്‍ ഗാന്ധി സരബ്ജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി. | WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി സരബ്ജിത്ത്‌ സിംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. പാക്കിസ്ഥാന്‍ തടവില്‍ ക്രൂരപീഡനത്തിനിരയായി ലഹോറിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സരബ്ജിത്ത്‌ സിംഗ് വ്യാഴാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്‌.

കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ചു‌. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ കണ്ട്‌ ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്ന്‌ സരബ്ജിത്തിന്റെ ഭാര്യ സുഖ്പ്രീത്‌ കൗര്‍, മക്കളായ പൂനം സ്വപണ്ടീപ്‌ കൗര്‍, സഹോദരി ദല്‍ബിര്‍ കൗര്‍ എന്നിവര്‍ അറിയിച്ചു.

ലഹോറിലെ ലോക്പാത്‌ ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്‌തംഭനമാണ്‌ സരബ്ജിത്തിന്റെ മരണകാരണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :