പര്‍വേസ് മുഷറഫിന് ആജീവനാന്തവിലക്ക്

റാവല്‍പിണ്ടി: | WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുഷറഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പെഷാവര്‍ കോടതിയാണ് മുശര്‍റഫിനെ രാഷ്ട്രീയത്തില്‍നിന്നു വിലക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ചിത്രാലില്‍നിന്നു മത്സരിക്കാനുള്ള പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് മുഷറഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

ഭരണഘടനയെ രണ്ട് തവണ അസാധുവാക്കിയതിനാല്‍ ദേശീയ അസംബ്ളിയിലേക്കും സെനറ്റിലേക്കും മത്സരിക്കാന്‍ മുഷറഫിനെ അനുവദിക്കില്ലെന്ന് ജസ്റ്റിസ് ദോസ്ത് മുഹമ്മദ് ഖാന്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ റാവല്‍പിണ്ടി കോടതി ചൊവാഴ്ച മുഷറഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :