സരബ്ജിതിനെ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കില്ല

ലാ‍ഹോര്‍| WEBDUNIA|
PTI
PTI
പാക് ജയിലില്‍ ആക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ സരബ്ജിത് സിംഗിനെ വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സിക്കില്ല. സരബ്ജിതിന് വിദേശത്ത് ചികിത്സ നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചു. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ച പാക് മെഡിക്കല്‍ വിദഗ്ദ്ധരുടെ നാലംഗ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 49കാരനായ സരബ്ജ്റ്റിതിന് പാകിസ്ഥാനില്‍ തന്നെ ചികിത്സ തുടരും. സരബ്ജിത്തിനെ വിദഗ്ദ്ധ ചികിത്സക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം സരബ്ജിത് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു‍. ലാഹോറിലെ ആശുപത്രിയില്‍ കോമയില്‍ കഴിയുന്ന സരബ്ജിത് മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്റെ 55 ശതമാനവും ആക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്. രക്തം കട്ടപിടിച്ചിട്ടുമുണ്ട്. അടിയന്തരമായി രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടതുണ്ട്. എന്നാല്‍ ഇത് നടത്താനാകുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്.

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിതിനെ കുടുംബം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഭാര്യയും രണ്ട് പെണ്‍‌മക്കളും സഹോദരിയുമാണ് വാഗാ അതിര്‍ത്തി വഴി ഞായറാഴ്ച പാകിസ്ഥാനില്‍ എത്തിയത്. പ്രത്യേക വിസയിലൂടെയാണ് ഇവര്‍ പാകിസ്ഥാനിലെത്തിയത്.

സരബ്ജിതിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. കോണ്‍സുലേറ്റ് അംഗങ്ങളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :