'ഉമ്മന്‍‌ചാണ്ടി അഥവാ പാഷാണം വര്‍ക്കി’

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനം. സമുദായ നേതാക്കളെ തരാതരം ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ശ്മശാന മൂകതയാണെന്നും വി എസ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി എസ്.

മതനിരപേക്ഷത ശിഥിലമാക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്. ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന രാഷ്ട്രീയം നമുക്ക് വേണ്ട. തന്നെ തോല്‍പ്പിക്കാന്‍ സുകുമാരന്‍ നായര്‍ സമദൂര നിലപാട് മാറ്റി. എസ്എന്‍ഡിപിയും എന്‍എസ്എസും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുകയാണെന്നും വിഎസ് പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പും കാത്ത് നില്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും വി എസ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :