ബ്രസ്സല്‍സ്|
WEBDUNIA|
Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2013 (10:37 IST)
PRO
ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബ്രസ്സല്‍സിലെത്തി. ബെല്‍ജിയം, തുര്‍ക്കി എന്നിവിടങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി, കേന്ദ്ര ഷിപ്പിങ്മന്ത്രി ജി.കെ.വാസന്‍ , അഞ്ച് എം.പി.മാര്‍ , മൂന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ , യു.ജി.സി. ചെയര്‍മാന്‍ പ്രൊഫ. വേദ് പ്രകാശ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ബെല്‍ജിയത്തിലെത്തിയ രാഷ്ട്രപതിയെ ബെല്‍സ്‌ബ്രോക്കിലെ സൈനിക വിമാനത്താവളത്തില്‍ ഫിലിപ്പ് രാജാവും മത്തില്‍ഡെ രാജ്ഞിയും ചേര്‍ന്ന് സ്വീകരിച്ചു.