ഉപരാഷ്ട്രപതി എം ഹമീദ്അന്‍സാരി ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ഉപരാഷ്ട്രപതി എം ഹമീദ്അന്‍സാരി ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. സ്വാമി വിവേകാനന്ദന്‍, ആനിമസ്‌ക്രീന്‍ എന്നിവരുടെ പ്രതിമകള്‍ ഉപരാഷ്ട്രപതി അനാച്ഛാദനംചെയ്യും.

ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി 6.30ന് കോ-ബാങ്ക് ടവറില്‍ ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്യുലര്‍ ആന്‍ഡ് പീസ് പുരസ്‌കാരം വിതരണം ചെയ്യും. നാളെ രാവിലെ 8.45ന് വഴുതക്കാട്ട് ആനിമസ്‌ക്രീന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.

അതിന് ശേഷം 9 മണിക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. പിന്നീട് പ്രൊഫ കെ എന്‍ പണിക്കരുടെ 'ഹിസ്റ്ററി അസ് സ്ട്രഗിള്‍' എന്ന പുസ്തകം പ്രകാശനംചെയ്യും.

വൈകിട്ട് കവടിയാര്‍ പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് ശേഷം ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്ന് രാജ്ഭവനിലായിരിക്കും അദ്ദേഹം താമസിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :