അധികാരം ജനാധിപത്യ സഭകള്‍ ഉപയോഗിക്കുന്നില്ല: ഹമീദ് അന്‍സാരി

തിരുവനന്തപുരം| WEBDUNIA|
PTI
ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ള അധികാരം ജനാധിപത്യ സഭകള്‍ ശരിയായി ഉപയോഗിക്കുന്നില്ലെന്ന്‌ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി. കേരള നിയമസഭയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹളം വച്ച്‌ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനാണ്‌ ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്നും രാജ്യത്തെ യുവജനങ്ങങ്ങള്‍ക്ക്‌ അനുകരിക്കാവുന്ന മാതൃകയല്ല ഇതല്ലന്നും ഹമീദ്‌ അന്‍സാരി പറഞ്ഞു. രാവിലെ വഴുതക്കാട്‌ ആനി മസ്ക്രീന്‍ സ്ക്വയറില്‍ ആനി മസ്ക്രീനിന്റെ പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്‌തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്‌. ഇന്നു വൈകിട്ട്‌ അദ്ദേഹം ഡല്‍ഹിക്കു തിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :