ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ച് പാടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരി പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ച് പാടി. ശ്രീനാരായണ ധര്‍മ്മസമിതി സംഘടിപ്പിച്ച ചടങ്ങിലാണ് ദേശീയഗാനം തെറ്റിച്ച് പാടിയത്. ചടങ്ങില്‍ സ്ഫുടതയില്ലാതെയും വരികള്‍ തെറ്റിച്ചുമാണ് ദേശീയഗാനം പാടിയത്.

കേരള സര്‍വകലാശാലയുടെ സെനറ്റ്ഹാളിലായിരുന്ന ചടങ്ങില്‍ തുടക്കത്തിലും സമാപനത്തിലും സംഘാടകന്‍ തന്നെയാണ് ദേശീയഗാനാലാപനം നടത്തിയത്. പാടുന്നതിന്റെ ലഹരിയില്‍ ദേശീയ ഗാനത്തിനൊടുവിലെ ജയ ഹേ എണ്ണം കൂടിയതൊന്നും സംഘാടകന്‍ അറിഞ്ഞില്ല.

കേന്ദ്രമന്ത്രി ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ പങ്കെടുപ്പിച്ച ചടങ്ങായിരുന്നു ഇത്. ഇയാളുടെ പ്രസംഗവും അധികപ്രസംഗമായിരുന്നു. ഉപരാഷ്ട്രപതി യെ മുന്നിലിരുത്തി, നിലയ്ക്ക് യോജിക്കാത്ത തരത്തിലായിരുന്നു പ്രസംഗം നടത്തിയത്.

ഡോ ഹമീദ് അന്‍സാരി ഏപ്രില്‍ ഒന്നിന് ജനിച്ചയാളാണെങ്കിലും ഒരു വിഡ്ഡിയല്ലെന്ന തരത്തില്‍ ഉപരാഷ്ട്രപതിയെ പുകഴ്ത്തി കളിയാക്കുന്ന രീതിയില്ലായിരുന്നു ഇയാള്‍ പ്രസംഗിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :