രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വിജയമുറപ്പിച്ച് പ്രണബ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി ആര് എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നാ‍ണ്. യുപിഎ സ്ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാങ്മയുമാണ് മത്സര രംഗത്തുള്ളത്. പാര്‍ലമെന്റ് മന്ദിരത്തിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആകെയുള്ള വോട്ടില്‍ 75 ശതമാനത്തോളം നേടി പ്രണബ്‌ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം പ്രണബിന് പിന്തുണ പ്രഖ്യാപിച്ചതോടെ യുപിഎയുടെ മുഴുവന്‍ സഖ്യകക്ഷികളും പുറമെ നിന്ന് പിന്തുണയ്ക്കുന്നവരുടെ പ്രണബിന് വോട്ട് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. മാത്രമല്ല എന്‍ഡിഎ സഖ്യകക്ഷികളായ ജെഡി-യു, ശിവസേന എന്നീ പാര്‍ട്ടികളുടെ പ്രണബിനെയാണ് പിന്തുണയ്ക്കുന്നത്.

ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും പ്രണബിനെ പിന്തുണയ്ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :