രാധിക വെളിപ്പെടുത്തുന്നു: ഞാന്‍ എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ വിവാദനായിക ഒടുവില്‍ മൌനം വെടിഞ്ഞു. ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി തന്റെ ഭര്‍ത്താവാണെന്ന് നടിയും നിര്‍മ്മാതാവുമായ രാധിക വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച് ഡി കുമാരസ്വാമി എന്റെ ഭര്‍ത്താവാണ്. ഈ ബന്ധത്തില്‍ ഷാമ്മിക എന്നൊരു മകളും ഞങ്ങള്‍ക്കുണ്ട്. എനിക്കു രാഷ്ട്രീയത്തില്‍ താല്പര്യമില്ല, എന്നാല്‍ അദ്ദേഹത്തിന് സിനിമകളോട് വലിയ താല്പര്യമുണ്ട്- രാധിക പറഞ്ഞു. രാധിക നിര്‍മ്മിച്ച ‘ലക്കി’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു അഭിമുഖം.
കുമാരസ്വാമി-രാധിക ബന്ധം കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. ബഹുഭാര്യാത്വ വിവാദം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്തു. കുമാരസ്വാമിയ്ക്ക് ലോക്സഭാംഗമായിരിക്കാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് പിന്നീട് കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഈ ഹര്‍ജി കോടതി മാര്‍ച്ചില്‍ പരിഗണിക്കും. രാധികയുടെ വെളിപ്പെടുത്തല്‍ കുമാരസ്വാമിയുടെ രാഷ്ട്രീയഭാവിയെ എങ്ങനെ ബാധിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.