ഇത് മൈസൂര്‍ സാന്‍ഡല്‍, വില 720 രൂപ!

ബംഗളൂരു| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (15:54 IST)
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ഉപയോഗിക്കാത്തവരായി ആരും കാണില്ല. എന്നാല്‍ മൈസൂര്‍ സാന്‍‌ഡല്‍ മില്ലെനിയം സോപ്പോ? വാങ്ങി ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഒന്ന് ചിന്തിക്കും. കാരണം കര്‍ണാടക സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ്സ് ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന ഈ സോപ്പിന് 720 രൂപയാണ് വില. കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബംഗളൂരുവില്‍ സോപ്പ് പുറത്തിറക്കി.

എന്താണ് ഈ സോപ്പിന്റെ പ്രത്യേകതയെന്നോ? പരിശുദ്ധമായ ചന്ദനത്തൈലം ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മിച്ചിരിക്കുന്നത്. അതായത് ഈ സോപ്പിന്റെ മൂന്ന് ശതമാനം പരിശുദ്ധമായ ചന്ദനത്തൈലമാണ്. ഒരു ലിറ്റര്‍ ചന്ദനത്തൈലത്തിന് 2.1 ലക്ഷമാണു വില. അപ്പോള്‍ പിന്നെ സോപ്പിന് 720 രൂപ വിലയിട്ടതില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ!

ഈ സോപ്പ് വികസിപ്പിച്ചെടുക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്തു. പ്രത്യേക തയ്യാറാക്കുന്ന വെജിറ്റബിള്‍ ഓയിലിലാണ് ഈ സോപ്പ് ഉണ്ടാക്കുന്നത്. എന്തായാലും ഈ സോപ്പൊന്ന് പരീക്ഷിച്ച് നോക്കണം എന്ന് ചിന്തിക്കുന്നവരെ ഉദ്ദേശിച്ച് 30 ഗ്രാമിന്‍റെ ചെറിയ പായ്ക്കും പുറത്തിറക്കിയിട്ടുണ്ട്. ഈ പായ്ക്കിന്റെ വില 125 രൂപയാണ്. നിലവില്‍, രാജ്യത്തെ ഏറ്റവും വിലയേറിയ സോപ്പാണ് സാന്‍‌ഡല്‍ മില്ലെനിയം സോപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :