എസ് എം കൃഷ്ണയ്ക്കെതിരായി കേസിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയ്ക്കെതിരെ കര്‍ണാടക പൊലീസ് നടത്തുന്ന അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ. ഖനനത്തിനായി അദ്ദേഹം വനഭൂമി പതിച്ചു നല്‍കിയെന്ന കേസിലാണ് സ്റ്റേ. അന്വേഷണം ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

1999-2004 കാലയളവില്‍, കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് 11,620 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി പതിച്ചു നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും അതിന് കൃഷ്ണയെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

ലോകായുക്ത സന്തോഷ് ഹെഗ്ഡെയാണ് അന്വേഷണത്തിന് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :