രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കനിമൊഴിക്ക് വിജയം

ചെന്നൈ| WEBDUNIA|
PRO
PRO
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കനിമൊഴിക്ക് വിജയം. എഡിഎംകെയുടെ ഇളങ്കോവനെ പരാജയപ്പെടുത്തിയാണ് കനിമൊഴി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ ഒഴിവു വരുന്ന ആറ് രാജ്യസഭാ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എഐഎഡിഎംകെയുടെ നാല് സ്ഥാനാര്‍ത്ഥികളും ജയലളിതയുടെ പിന്തുണയോടെ സിപിഐയുടെ ഡി രാജയും വിജയം ഉറപ്പിച്ചിരുന്നു. അവശേഷിക്കുന്ന ഒരു സീറ്റില്‍ ഡിഎംകെയുടെ കനിമൊഴിയും ഡിഎംഡികെയുടെ ഇളങ്കോവനും തമ്മിലായിരുന്നു മത്സരം.

17 വര്‍ഷത്തിന് ശേഷമാണ് രാജ്യസഭയിലേക്ക് മത്സരം നടക്കുന്നത്. കനിമൊഴിക്ക് കോണ്‍ഗ്രസ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെയുടെ 23 വോട്ടും, മനിതനയ മക്കള്‍ കച്ചി, പുതിയ തമിഴകം എന്നിവരുടെ വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ അഞ്ചു വോട്ടുകള്‍ കൂടി ആയതോടെ കനിമൊഴിക്ക് 32 വോട്ടായിരുന്നു.എന്നാല്‍ ജയിക്കാന്‍ 34 വോട്ടാണ് വേണ്ടിയിരുന്നത്.

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിന്റെ ഡിഎംഡികെ നിര്‍ത്തിയ ഇളങ്കോവന്‍ 29 എംഎല്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഏഴു പേര്‍ ഇപ്പോള്‍ ജയലളിതയ്‌ക്കൊപ്പമാണ്. കൂറുമാറിയ ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. സിപിഐയുടെ ഡി രാജ, എഐഡിഎംകെയുടെ മൈത്രേയന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :