മന്‍മോഹന്‍ വീണ്ടും മത്സരിക്കും, പത്രിക സമര്‍പ്പിച്ചു

ഗുവാഹത്തി| WEBDUNIA|
PTI
ഇലക്ഷന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ നാലുവട്ടവും തന്നെ രാജ്യസഭയിലെക്കു വിജയിപ്പിച്ച അസം മണ്ഡലത്തില്‍ തന്നെയാണ് ഇത്തവണയും അദ്ദേഹം മത്സരിക്കുന്നത്.

അസം നിയമസഭയില്‍ 126 സീറ്റുകളുള്ളതില്‍ 94ഉം കോണ്‍ഗ്രസിനായതുകൊണ്ട് മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസിനും വിജയത്തിന്‍റെ കാര്യത്തില്‍ സംശയമൊന്നുമില്ല.

കഴിഞ്ഞ 20 വര്‍ഷത്തിലായി അദ്ദേഹം അസമിനെ പ്രതിനിധീകരിക്കുന്നു. ആദ്യമായി അദ്ദേഹം അവിടെ മത്സരിക്കുന്നത് 1991ലാണ്.

എന്നാല്‍ അസമിനെ പ്രധാനമന്ത്രി അവഗണിക്കുന്നു എന്നാരോപിച്ച് ചില സംഘടനകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജൂണ്‍ 14ന് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗിന്‍റെ കാലാവധി അവസാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :