പീരുമേട്|
WEBDUNIA|
Last Modified ശനി, 2 മാര്‍ച്ച് 2013 (15:00 IST)
PRO
PRO
രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി കോടതിയെ സമീപിച്ചു. പീരുമേട് കോടതിയില്‍ സൂര്യനെല്ലി പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തു. കുര്യനെതിരെ നേരത്തെ പെണ്‍കുട്ടി ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കേണ്ടന്നായിരുന്നു പൊലീസിന് നിയമോപദേശം കിട്ടീത്. ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടി കുര്യനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്.
തന്നെ പീഡിപ്പിച്ചവരില്‍ കുര്യനും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. പുതുതായി കേസ് റജിസ്ട്രര്‍ ചെയ്യാനോ പുതുതായി അന്വേഷണം നടത്താനോ നിയമസാധുത ഇല്ലന്നായിരുന്നു പൊലീസിന്റെ മറുപടി. സുപ്രീം കോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ വീണ്ടും പരാതി സ്വീകരിക്കേണ്ട എന്നായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം.