രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമുണ്ടെന്ന് നരേന്ദ്ര മോഡി

ഛത്തര്‍പുര്‍| WEBDUNIA|
PTI
രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമുണ്ടെന്ന് നരേന്ദ്ര മോഡി. ഭീഷണികളും ഗൂഢാലോചനകളും വകവെക്കാതെ രാജ്യത്തെ സ്ത്രീകള്‍ തനിക്ക് സുരക്ഷാവലയം തീര്‍ക്കുകയാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വാദിച്ചു.

മോഡിക്കുവേണ്ടി യുവതിയെ നിരീക്ഷിച്ചുവെന്ന ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ ജിഎല്‍ സിംഘലിന്റെ മൊഴി പുറത്തായ സാഹചര്യത്തിലാണ് ഈ അവകാശവാദം. മധ്യപ്രദേശിലെ ഛത്തര്‍പുറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി രാഷ്ട്രീയചര്‍ച്ചകളുടെ നിലവാരം ഇടിച്ചുതാഴ്ത്തുന്നുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് കീറിയെറിയണമെന്ന് പരസ്യപ്രസ്താവന നടത്തി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് മന്‍മോഹന്‍ മറക്കരുതെന്ന് മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :