രാജ്യം ആവശ്യപ്പെടുന്നത് പട്ടേലിന്റെ മതേതര വാദമാണെന്ന് നരേന്ദ്ര മോഡി

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
രാജ്യം ആവശ്യപ്പെടുന്നത് പട്ടേലിന്റെ മതേതര വാദമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. വോട്ട് ബാങ്ക് മതേതരത്വമല്ല. സര്‍ദാര്‍ പട്ടേലിനെ ഒരു പാര്‍ട്ടിക്കു മാത്രമായി അവകാശപ്പെടാനാവില്ലെന്നും മോഡി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 138ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് അഹമ്മദാബാദില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മോഡി.

രാജ്യത്തിന്റെ ഉരുക്കുമനുഷ്യന്റെ പേരില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിക്കാനാണ് മോഡിയുടെ ശ്രമം. മോഡിയും ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് തറക്കല്ലിട്ടത്.

പട്ടേലിന്റെ രാഷ്ട്രീയ പാരമ്പര്യത്തില്‍ അവകാശവാദമുന്നയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിന് പ്രയത്‌നിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നായിരുന്നു സിംഗിന്റെ പ്രസ്താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :